News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

 ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ എന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 75% വാക്‌സിൻ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികൾക്ക് 25% വാക്‌സിൻ വാങ്ങാമെന്നും, കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് വേഗത്തിൽ നൽകി തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വാക്‌സിനുകൾ കൂടി രാജ്യത്ത് ഉടർ തയാറാകുമെന്ന് കരുതുന്നുവെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

‘ഇത്രയും ചെറിയ സമയത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിയ്ക്കാനായത് വലിയ നേട്ടമാണെന്നും മുന്നണി പേരാളികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമം വേഗത്തിൽ പുരോഗമിക്കുന്നുവെന്നും, സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്രം മുന്നിൽ ഉണ്ടെന്നും പ്രധാനമന്ത്രി ഗരീബ് അന്ന യോജന പ്രകാരം സൗജന്യ റേഷൻ തുടരുമെന്നും മേദി അറിയിച്ചു. ദീപാവലി വരെയാണ് ഇത് തുടരുക. രാജ്യത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നും, അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും’ മോദി പറഞ്ഞു.

Facebook Comments

News Desk 4