News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘‘റിസൈന്‍ മോദി’ ഹാഷ്ടാഗുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല’; ഐ.ടി മന്ത്രാലയം

 ‘‘റിസൈന്‍ മോദി’ ഹാഷ്ടാഗുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല’; ഐ.ടി മന്ത്രാലയം

ഡൽഹി: ‘റിസൈന്‍ മോദി’ ഹാഷ്ടാഗുകള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. ResignModi എന്ന ഹാഷ് ടാഗുകള്‍ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന്‌ ഫേസ് ബുക്ക് തന്നെ വിശദീകരിച്ചതാണെന്നും ഐ ടി മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് തുടര്‍ച്ചയായി പിന്‍വലിച്ചിരുന്നു. എറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടതോടുകൂടിയാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടല്ല പോസ്റ്റുകള്‍ പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വീണ്ടും പ്രത്യക്ഷമാക്കിയിരുന്നു.

Facebook Comments