News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; നയപ്രഖ്യാപനവുമായി ഗവർണർ

 ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; നയപ്രഖ്യാപനവുമായി ഗവർണർ

തിരുവനന്തപുരം: ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ, പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും, പാവപ്പെട്ടവർക്ക് അതിവേഗ ഇന്റർനെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ച് ഗവർണറുടെ നയപ്രഖ്യാപനം.

പ്രഖ്യാപനങ്ങൾ-

കേരള ബാങ്കിന്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും

കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും

എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും

ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂർത്തിയാക്കും

റൂറൽ ആർട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ തുടങ്ങും

കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും

റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും

ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും

കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മൺറോതുരുത്തിൽ തുടങ്ങും

സപ്ളൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക്

നഗരങ്ങളിൽ നഗര വനം പദ്ധതി

96 തൂശനില മിനി കഫേകൾ ഇക്കൊല്ലം നടപ്പില്ലാക്കും

Facebook Comments

News Desk 4