News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിലും പങ്കെടുക്കും

 ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിലും പങ്കെടുക്കും

തിരുവനന്തപുരം: ശബരിമല ദർശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇളയ മകനോടൊപ്പമാണ് ഗവർണർ ശബരിമല ദർശനം നടത്തിയത്.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഗവര്‍ണര്‍ മല കയറിയത്. വലിയ നടപ്പന്തലിന് മുന്നില്‍ ഗവര്‍ണറെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധി ഗവര്‍ണര്‍ ദര്‍ശിച്ചു. മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ ചന്ദന തൈ നട്ടു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പരിപാടിയിലും പങ്കെടുത്ത ശേഷമാകും ഗവര്‍ണര്‍ മലയിറങ്ങുക.

Facebook Comments

News Desk 4