News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച് സര്‍ക്കാര്‍; ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

 കോവിഡ് പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച് സര്‍ക്കാര്‍; ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് വിശദീകരണം.

നേരത്തെ ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ചുരുക്കം ചില ലാബുകള്‍ 500 രൂപയ്ക്ക് പരിശോധന നടത്തുന്നുണ്ട്. ഇന്നലെയാണ് പരിശോധനാ നിരക്ക് 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

Facebook Comments