News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഗുരുവായൂർ അമ്പലം; ആനക്കോട്ടിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ്

 ഗുരുവായൂർ അമ്പലം; ആനക്കോട്ടിൽ  32 പാപ്പാൻമാർക്ക് കൂടി കോവിഡ്

ഗുരുവായൂർ: ആനക്കോട്ടിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ്. ഇതോടെ ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി.

നേരത്തെ ആനക്കോട്ടിലെ ആറ് പാപ്പാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണൻ, കൃഷ്ണ നാരായണൻ എന്നീ കൊമ്പൻമാരുടെ പാപ്പാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് ജൂനിയർ കേശവൻ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകൾ പൂർത്തിയാക്കിയത്.

രണ്ട് പാപ്പാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവർക്കും കോവിഡ് പരിശോധന നടത്തുകയായിരുന്നു.

തുടർന്ന് 30 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആനക്കോട്ടയിലെ കൂടുതൽ പാപ്പാൻമാർക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം

Facebook Comments

News Desk 5