News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നു, വി.ഡി സതീശന് ആശംസകൾ’; രമേശ് ചെന്നിത്തല

 ‘ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നു, വി.ഡി സതീശന് ആശംസകൾ’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ‘കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി. ഡി സതീശന് അഭിനന്ദനങ്ങൾ… എല്ലാ ആശംസകളും നേരുന്നു’. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം.

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുത്ത ഹൈക്കമാൻഡ്, തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാൻഡ്അം ഗീകരിച്ചിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ ആദ്യ ഘട്ടത്തിൽ തന്നെ സതീശനായിരുന്നു. യുവ എം എൽ എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിർണായകമായ തീരുമാനത്തിന് കാരണം. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോൾ പ്രതിപക്ഷം പഴയ തലമുറയിൽ നിൽക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.

Facebook Comments

News Desk 4