News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഹൈക്കോടതി; ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കി

 ഹൈക്കോടതി;  ഇ.ഡിക്കെതിരായ  ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കി

എറണാകുളം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ ഐ ആർ ഹൈക്കോടതി റദ്ദാക്കി.

രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറും സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ അധികൃതർ മുഖേന മജിസ്‌ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത എഫ്‌ ഐ ആറുമാണ് റദ്ദാക്കിയത്.

സന്ദീപ് നായരുടെ മൊഴി വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് കോടതി വിധിച്ചു.

ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്.

ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഇ ഡിയുടെ ഹർജികളിലെ ആവശ്യം.

ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണു സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്നതെന്നു സർക്കാർ വാദിച്ചു.

Facebook Comments