News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരെഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ

 അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരെഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ

NEWSNOW14: പുതിയ അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരെഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബി ജെ പി നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിലവിലെ മുഖ്യമന്ത്രി സര്‍വാനന്ദ സോനേവാൾ നിര്‍ദേശിക്കുകയായിരുന്നു. ഹിമന്ദയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും.

കേന്ദ്ര നിരീക്ഷകരായ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ഗുവാഹത്തി പ്രഗ്‌ജ്യോതി ഐ ടി എ സെന്ററില്‍ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ 200 താഴെ അതിഥികള്‍ മാത്രമേ പങ്കെടുക്കൂ.

Facebook Comments

News Desk 4