News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മലപ്പുറം ജില്ലയിൽ ഹോട്ടലിൽ മോഷണം; മുൻ ജീവനക്കാരനും സഹായിയും പിടിയിൽ

 മലപ്പുറം ജില്ലയിൽ ഹോട്ടലിൽ മോഷണം; മുൻ ജീവനക്കാരനും സഹായിയും പിടിയിൽ

മലപ്പുറം: ജില്ലയിലെ ഹോട്ടലിൽ പണം കവർന്ന കേസിൽ മുൻ ജീവനക്കാരനും സഹായിയും പോലീസ് പിടിയിൽ. നഗരത്തിലെ കുറ്റിപ്പുറം റോഡിലുള്ള ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. സംഭവത്തിൽ മഞ്ചേരി കടമ്പോട് ഓളിക്കൽ ഷറഫുദ്ദീൻ(22), മുഹമ്മദ് ഷമീൻ(24) എന്നിവരാണ് അറസ്‌റ്റിലായത്‌.

ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും 10 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. അറസ്‌റ്റിലായ ഷറഫുദ്ദീൻ കഴിഞ്ഞ മൂന്നര വർഷമായി ഈ ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന ആളാണ്. തുടർന്ന് 10 ദിവസം മുൻപാണ് ഇയാളെ സ്‌ഥാപനത്തിൽ നിന്നും ഒഴിവാക്കിയത്.

ഊട്ടിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പോലീസ് ഇൻസ്‌പെക്‌ടർ പിഎം ഷമീർ, എസ്ഐമാരായ കെപി ആനന്ദൻ, മുഹമ്മദ്റാഫി, എഎസ്ഐ രാജൻ, സിപിഒമാരായ കൃഷ്‌ണപ്രസാദ്, രാധാകൃഷ്‌ണൻ, എസ്‌സിപിഒ ശ്രീജ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Facebook Comments

News Desk 4