News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; തിരുവനന്തപുരത്ത് മൂന്ന് പേർ കുഴഞ്ഞുവീണു

 വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; തിരുവനന്തപുരത്ത് മൂന്ന് പേർ കുഴഞ്ഞുവീണു

NEWSNOW14: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര. കഴിഞ്ഞ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന് കാരണമായത്.

മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്.

Facebook Comments

News Desk 4