News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

 ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

NEWSNOW14: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ വയനാട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ തീവ്രത പ്രാപിക്കാനാണ് സാധ്യത.

പതിനാറാം തീയതിയോടെ ന്യൂനമർദം ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെ സഞ്ചാര പാതയിൽ വ്യക്തത ഉണ്ടാകും. ഗുജറാത്ത് തീരത്ത് കരതൊടുമെന്നാണ് നിലവിലെ സൂചന. വരും മണിക്കൂറുകളിൽ മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകി..

Facebook Comments

News Desk 4