News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ടൗട്ടേ ചുഴലിക്കാറ്റ്; കൊച്ചി തീരത്ത് അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

 ടൗട്ടേ ചുഴലിക്കാറ്റ്; കൊച്ചി തീരത്ത് അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: ഇന്നലെ രാത്രി ടൗട്ടേ ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യബന്ധ തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊച്ചി തീരത്തുനിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ ഒറ്റപ്പെട്ടുപോയ 12 ആളുകളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിൻ്റെ ആര്യമാൻ എന്ന കപ്പലാണ് മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചത്.

അതേസമയം, ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോർബന്തറിനും ഭാവ് നാഗരിനും ഇടയിൽ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പുതിയ പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയിൽ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാൽ ചുഴലിക്കാറ്റിൻറെ സഞ്ചാര വേഗത വർധിച്ചതാണ് നേരത്തെ എത്താൻ കാരണം.

Facebook Comments

News Desk 4