News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടികോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനം

 കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടികോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനം

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതുതായി 2485 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതിൽ 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി.

പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേര്‍ രോഗമുക്തരായി.

12816 പേരാണ് നിലവില്‍ ജില്ലയിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേര്‍ കോവിഡ് ബാധിതരായി.

87428 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29765 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Facebook Comments

News Desk 5