News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി; ജൂൺ 1 മുതൽ 50 ശതമാനം വിമാനങ്ങൾ മാത്രം

 രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി; ജൂൺ 1 മുതൽ 50 ശതമാനം വിമാനങ്ങൾ മാത്രം

ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കിൽ 13 മുതൽ 16% വരെയാണ് വർധന. ജൂൺ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ജൂൺ ഒന്ന് മുതൽ 50 ശതമാനം വിമാനങ്ങൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും മന്ത്രാലയം നിർദേശിച്ചു. താഴ്ന്ന വിമാന നിരക്കിൻ്റെ പരിധിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം വർധന വരുത്തിയത്.

40 മിനിറ്റുള്ള വിമാനയാത്രക്ക് കുറഞ്ഞ നിരക്ക് പരിധി 2,300 രൂപയിൽ നിന്ന് 2,600 രൂപയായി ഉയർത്തി. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയിൽ യാത്ര ചെയ്യണമെങ്കിൽ 3300 രൂപ ഇനി നൽകണം. മുൻപ് 2900 രൂപയായിരുന്നു ഇത്. 180 മിനിറ്റുള്ള വിമാന യാത്ര ചാർജ് 67600 ൽ നിന്ന് 78700 ആയി വർധിപ്പിച്ചു. വിമാന കമ്പനികൾക്കും ക്ലാസുകൾക്കുമനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.

Facebook Comments

News Desk 4