News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ശ്രീലങ്കയിലും ബംഗ്ലാദേശിലും കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തി; വ്യാപനം തടയാൻ മുന്നൊരുക്കങ്ങളുമായി അധികൃതർ

 ശ്രീലങ്കയിലും ബംഗ്ലാദേശിലും കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തി; വ്യാപനം തടയാൻ മുന്നൊരുക്കങ്ങളുമായി അധികൃതർ

ഡൽഹി: ശ്രീലങ്കയിലും ബംഗ്ലാദേശിലും കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തി. ബി 1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് ശ്രീലങ്കയിൽ രോഗം സ്ഥിരീകരിച്ചത്.

വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വക്താവ് ഡോ. നസ്മുൽ ഇസ്ലാം മുന്ന പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിർത്തികൾ അടച്ചു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

Facebook Comments

News Desk 4