News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘INS കൊല്‍ക്കത്ത’കപ്പൽ; ഖത്തറിലെ ഇന്ത്യന്‍ സമൂഹം ശേഖരിച്ച ഓക്സിജന്‍ സിലിണ്ടറുകളും കോണ്‍സണ്‍ട്രേറ്റേഴ്സുകളുമായി പുറപ്പെട്ടു

 ‘INS കൊല്‍ക്കത്ത’കപ്പൽ; ഖത്തറിലെ ഇന്ത്യന്‍ സമൂഹം ശേഖരിച്ച ഓക്സിജന്‍ സിലിണ്ടറുകളും കോണ്‍സണ്‍ട്രേറ്റേഴ്സുകളുമായി പുറപ്പെട്ടു

NEWSNOW14: കോവിഡ് ദുരിതം പേറുന്ന ഇന്ത്യയിലേക്കുള്ള അടിയന്തിര മെഡിക്കല്‍ സഹായമായി ഖത്തറിലെ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐ സി ബി എഫിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചു.

200 ഓക്സിജന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സുമടങ്ങുന്ന ഷിപ്മെന്‍റ് ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെത്തിക്കുന്നത്.

ഷിപ്മെന്‍റ് വഹിച്ച് കപ്പല്‍ മെയ് രണ്ട് രാത്രിയോടെ പുറപ്പെട്ടു.ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍, ഐ സി ബി എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ കപ്പലിനെ യാത്രയാക്കി.

ഖത്തര്‍ എയര്‍വേയ്സും ജി ഡബ്ല്യൂ സി കമ്പനിയും ചേര്‍ന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്.

വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ കണ്ടെയ്നറുകല്‍, മെഡിക്കല്‍ എയര്‍കംപ്രസ്സറുകള്‍, ഇഞ്ചക്ഷന്‍ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുന്നത്.

മെയ് അവസാനം വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ ഇത്തരം വസ്തുക്കള്‍ ജിഡബ്യൂസി ഖത്തര്‍ ലോജിസ്റ്റിക് വില്ലേജില്‍ സ്വീകരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ സംഭരിക്കുന്ന വസ്തുക്കള്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വഴി ഡല്‍ഹിയിലെത്തിച്ച് റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറും.

തുടര്‍ന്ന് റെഡ് ക്രോസ് സൊസൈറ്റി ഇവ ആവശ്യമുള്ള മേഖലകളിലേക്ക് എത്തിക്കും

Facebook Comments

News Desk 5