News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്‍ഷുറന്‍സ് പദ്ധതി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

 ഇന്‍ഷുറന്‍സ് പദ്ധതി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

NEWSNOW14: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം.

ഉന്നതാധികാര സമിതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.

പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിച്ചതായി കോവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ ആരോഗ്യ സെക്രട്ടറി അറിയിച്ചത് വിവാദമായിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അനുസരിച്ചുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങളുമായുള്ള സഹകരണം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

Facebook Comments

News Desk 5