News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കേസുകൾ

 രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കേസുകൾ

ഡൽഹി: കുത്തനെ ഉയർന്ന് രാജ്യത്ത് കോവിഡ് രോഗികൾ. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കോവിഡ് കേസുകൾ. 3498 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തില്‍ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നീതി ആയോഗ് ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നും നിഗമനം.

Facebook Comments

News Desk 4