News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും’; രമേശ് ചെന്നിത്തല

 ‘ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്നും സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും രമേശ് ചെന്നിത്തല എ ഐ സി സി നേതൃത്വത്തെ അറിയിച്ചു. തെരെഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഗ്രൂപ്പുകളുടെ വീഴ്ചയല്ലെന്നും സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങൾക്കിടയിൽ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. എ ഐ സി സിക്ക് മുന്നിൽ എത്തുന്ന പരാതികൾക്ക് അടിസ്ഥാനമില്ലെന്നും കേരളത്തിലെ സാഹചര്യം സംബന്ധിച്ച് വിശദമായ പഠനം ദേശീയ നേതൃത്വം നടത്തി, ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Facebook Comments