News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബി.ജെ.പിയിൽ ചേരിപ്പോര്; കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നു ശോഭാസുരേന്ദ്രൻ

 ബി.ജെ.പിയിൽ ചേരിപ്പോര്; കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നു  ശോഭാസുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി ജെ പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​.

കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​.

ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്​.

കുമാരപുരം ഭാഗത്താണ്​ നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്​.

പ്രാഥമിക കണക്കിൽ ബി ജെ പിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകൾ കാണാനില്ല. സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ബൂത്ത് തല കണക്കെടുക്കൽ ആരംഭിച്ചു.

പ്രമുഖ നേതാവിനായി വോട്ട് മറിച്ചവരെയും കണ്ടെത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്.

2016ൽ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയ വി മുരളീധരൻ നേടിയത് 42,732 വോട്ടുകൾ. 2019 ലോക്സഭ തെരെഞ്ഞെടുപ്പിൽ ഇവിടെ ലഭിച്ച വോട്ട് 45,479 ആയി വോട്ട് വർധിപ്പിച്ചു.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന് നേടാനായത് 40,193 വോട്ടുകൾ മാത്രം.

കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാൾ 2500 വോട്ടിൻ്റെ കുറവ്.

പുതുതായി ചേർത്ത 3000 വോട്ടുൾപ്പടെ പ്രാഥമിക കണക്കിൽ ബി ജെ പിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകൾ അപ്രത്യക്ഷമായി.
കഴക്കൂട്ടത്ത് നിയോഗിക്കപ്പെട്ട 15ഓളം നേതാക്കളെ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയച്ചു.

ശോഭാ സുരേന്ദ്രൻ തന്നെ നേരിട്ട് മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള കണക്കെടുക്കൽ ആരംഭിച്ചു.

പ്രമുഖ നേതാവിനായി വോട്ട് മറിച്ചവരെയും കണ്ടെത്താനാണ് ശ്രമം.

കണക്കും തെളിവുകളുമടക്കം ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.

കേന്ദ്രമന്ത്രി വി മുരളീധരനെയും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ഉന്നം വെച്ചാണ് നീക്കം.

Facebook Comments