News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കതിരൂർ; ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം

 കതിരൂർ; ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തിയും അറ്റു.

ഗുരുതരമായി പരുക്കേറ്റ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്.

അതേസമയം, സ്‌ഫോടനം ബോംബ് നിർമാണത്തിനിടെയെന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചു.

സിമന്റ് ടാങ്കിനുള്ളിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്ന് പോലീസ് കണ്ടെത്തി.

തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സ്‌ഫോടനം നടന്ന സ്ഥലം മഞ്ഞൾപ്പൊടിയിട്ട് കഴുകിയതായും കണ്ടെത്തി.

സംഭവ സ്ഥലത്തുനിന്ന് തകർന്ന കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ലഭിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.

Facebook Comments

News Desk 5