News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച്‌ കെ.ബി.പി.എസ് ജീവനക്കാർ; പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി

 സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച്‌ കെ.ബി.പി.എസ് ജീവനക്കാർ; പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കെ ബി പി എസിൽ ജീവനക്കാരുടെ സ്വയം പ്രഖ്യാപിത ലോക്ക്ഡൗൺ. കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും ,മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതോടെ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങിയതിനാൽ അച്ചടി ജൂണിൽ പൂർത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി. ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി. അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണിൽ തീർക്കാനാകുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.

കഴിഞ്ഞ ലോക്ക്ഡൗണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ അവശ്യസർവ്വീസ് മേഖലയുടെ പട്ടികയിലാണ് കെ ബി പി എസ് ഉൾപെട്ടത്. ഇതോടെ ആകെ 170 സ്ഥിരം ജീവനക്കാരിൽ 35 പേർ കോവിഡ് രോഗികളായിട്ടും ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികൾ. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

Facebook Comments

News Desk 4