News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കേരള സര്‍വകലാശാല അധ്യാപക നിയമനം ഭരണഘടനാവിരുദ്ധം; നിയമനം റദ്ദാക്കി ഹൈക്കോടതി

 കേരള സര്‍വകലാശാല അധ്യാപക നിയമനം ഭരണഘടനാവിരുദ്ധം; നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി. സര്‍വകലാശാല നടത്തിയ 58 നിയമനങ്ങൾ ആണ് സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്.

2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ് സംവരണം നടത്തിയത്. സര്‍വകലാശാല നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭരണഘടനാവിരുദ്ധമായരീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്ത്. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റായി കണക്കാക്കിയിട്ടായിരുന്നു സംവരണത്തിനുള്ള തസ്തിക തീരുമാനിച്ചതെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Facebook Comments