News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.എം ഷാജിയെ 5 മണിക്കൂർ ചോദ്യം ചെയ്തു ; ഒരാഴ്ചയ്ക്കം മറ്റ് രേഖകൾ കൈമാറണമെന്നു വിജിലൻസ്

 കെ.എം ഷാജിയെ 5 മണിക്കൂർ ചോദ്യം ചെയ്തു ; ഒരാഴ്ചയ്ക്കം മറ്റ് രേഖകൾ കൈമാറണമെന്നു വിജിലൻസ്

NEWSNOW14: വിജിലൻസ് പിടിച്ചെടുത്തത് തെരെഞ്ഞെടുപ്പ് ഫണ്ടെന്ന് കെ എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ എം ഷാജി പറഞ്ഞു.

കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകളാണെന്നും കെ എം ഷാജി പറഞ്ഞു.

വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ എം ഷാജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അനധികൃത സ്വത്തു സാമ്പാദന കേസിൽ അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് കെ എം ഷാജിയെ ചോദ്യം ചെയ്തത്. തെരെഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്.

ക്ലോസറ്റിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലർ പ്രചരിപ്പിച്ചു. ക്ലോസറ്റിൽ നിന്നോ ടിവിയിൽ നിന്നോ അല്ല പണം കണ്ടെത്തിയത്.

ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

എം എല്‍ എ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.

കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എം എല്‍ എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്, അദ്ദേഹം പറഞ്ഞു.

2012മുതല്‍ 21 വരെയുളള ഷാജിയുടെ സ്വത്തില്‍ വന്ന വളര്‍ച്ചയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വളര്‍ന്നെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Facebook Comments

News Desk 5