News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുട്ടില്‍ മരംമുറിക്കേസ്; ഉന്നതര്‍ക്ക് പങ്കെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍

 മുട്ടില്‍ മരംമുറിക്കേസ്; ഉന്നതര്‍ക്ക് പങ്കെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന ആരോപണവുമായി പ്രതിപക്ഷം. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പി ടി തോമസ് പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വനംകൊള്ള നടന്നത്. മരംമുറി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് അവധി എടുക്കേണ്ടി വന്നു. പകരം ഉദ്യോഗസ്ഥന്‍ എങ്ങനെ വന്നെന്ന് അന്വേഷിക്കണമെന്ന് സതീശന്‍.

അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ്. റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. പത്ത് കോടി രൂപയുടെ 115 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി. തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.

Facebook Comments

News Desk 4