News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊച്ചി പീഡനക്കേസ്; പ്രതിക്ക് ഒളിത്താവളമൊരുക്കിയ മൂന്നുപേര്‍ പിടിയില്‍

 കൊച്ചി പീഡനക്കേസ്; പ്രതിക്ക് ഒളിത്താവളമൊരുക്കിയ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ഫ്ളാറ്റിലെ പീഡനക്കേസില്‍ പ്രതിയെ സഹായിച്ച മൂന്നുപേര്‍ പോലീസ് പിടിയില്‍. പ്രതിക്ക് ഒളിത്താവളം ഒരുക്കിയ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തുക്കൾ പോലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം അയാളുടെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ യുവതി താമസിക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു.

Facebook Comments

News Desk 4