News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കേസ്, ബി.ജെ.പി നേതാവിന്റെ മൊഴി വ്യാജമെന്ന് അന്വേഷണ സംഘം

 കൊടകര കേസ്, ബി.ജെ.പി നേതാവിന്റെ മൊഴി വ്യാജമെന്ന് അന്വേഷണ സംഘം

ത്യശ്ശൂർ: കൊടകര കുഴൽപണ കേസിൽ ബി ജെ പി നേതാവ് എം ഗണേഷന്റെ മൊഴി വ്യാജമെന്ന് കണ്ടെത്തി അന്വേഷണ സംഘം. ധർമ്മരാജന് തെരെഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണിൽ വിളിച്ചതെന്നുമുള്ള മൊഴിയാണ് തെറ്റാണെന്ന് കണ്ടെത്തിയത്. ധർമ്മരാജന് യാതൊരു തെരെഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ധർമ്മരാജനുമായുള്ള ബന്ധത്തെ കുറിച്ചും പണം കവർച്ച ചെയ്യപ്പെട്ട ശേഷമുള്ള ഫോൺ കോളുകളുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും ഗണേഷിനോട് ചോദ്യം ചെയ്യലിനിടെ ആരാഞ്ഞത്.

ധര്‍മ്മരാജനെ അറിയാമെന്നും പണത്തെകുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സംഘടനാ കാര്യങ്ങള്‍ പറയാൻ മാത്രമാണെന്നായിരുന്നു ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടതെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഗിരീഷ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിൻറെ ചുമതല ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നും ഗണേഷ് മൊഴി നല്‍കിയിരുന്നു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Facebook Comments

News Desk 4