News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കേസ്; ബി.ജെ.പി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

 കൊടകര കേസ്; ബി.ജെ.പി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യും. ഇന്നലെ തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് തിരൂരിനെ ചോദ്യം ചെയ്തിരുന്നു. ബി ജെ പി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറി എടുത്തു നല്‍കിയതെന്ന് സതീഷ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

അതേസമയം, കവര്‍ച്ചാപണത്തിലെ ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ പ്രതികളുടെ വീട്ടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രണ്ടു കോടിയിലധികം തുകയാണ് ഇനി കണ്ടെത്താനുള്ളത്.

Facebook Comments

News Desk 4