News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകരക്കേസ്; ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിന്റ കെ.കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

 കൊടകരക്കേസ്; ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിന്റ കെ.കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി ജെ പി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പോലീസ് ക്ലബിൽ ഹാജരാവാനാണ് അന്വേഷണസംഘം നിർദ്ദേശം നല്‍കിയിരുന്നത്. നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് അനീഷ് കുമാർ. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

അതേസമയം, നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൊടകര കേസിൽ കവര്‍ച്ചാ പണം ബി ജെ പിയുടേത് തന്നെ എന്ന് സ്ഥീരീകരിക്കുന്ന നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരെഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബി ജെ പി സംസ്ഥാന സംഘടന സെക്രട്ടറിയുടെ മൊഴി.

പണം കൊണ്ടുവന്നത് ബി ജെ പി തൃശ്ശൂര്‍ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനായിരുന്നു എന്നാണ് ധര്‍മ്മരാജന്‍റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. ബി ജെ പിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3, 4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Facebook Comments