News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഊർജിതമെന്ന് പിണറായി വിജയൻ

 കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഊർജിതമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കണ്ടെത്തിയെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുകയാണെന്നും നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കവർച്ച ചെയ്യപ്പെട്ട കാറിൽ നിന്ന് മൂന്നര കോടി രൂപ കണ്ടെത്തി. ഇതുവരെ 96 സാക്ഷികളുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. 20 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കുഴൽപ്പണകേസിലെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നാം തിയതി ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് ബി ജെ പി വൻ തോതിൽ പണം ഒഴുക്കുകയായിരുന്നു. 10 കോടി രൂപ വന്നത് കർണാടകയിൽ നിന്നാണെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. ബി ജെ പിയുടെ ഏറ്റവും വലിയ പ്രചാരണായുധം കള്ളപ്പണമാണ്. മുന്നണിയിൽ ആളെ ചേർക്കുന്നതിന് വരെ കള്ളപ്പണമൊഴുക്കി. കേസിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും അതിന് അവസരമൊരുക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Facebook Comments

News Desk 4