News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കുഴല്‍പ്പണക്കേസ്; ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും അന്വേഷണ സംഘത്തിന്റെ നോട്ടിസ്

 കൊടകര കുഴല്‍പ്പണക്കേസ്; ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും അന്വേഷണ സംഘത്തിന്റെ നോട്ടിസ്

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ് അയച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംഘടനാ സെക്രട്ടറിയുടെ അറിവോടെയാണ് നടക്കുക. ഇത്തരം ഫണ്ടുകളിലെ വ്യക്തത വരുത്തുന്നതിനാണ് സംഘടനാ സെക്രട്ടറിയെ വിളിച്ചു വരുത്തുന്നത്. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം, കുഴല്‍ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ടി എന്‍ മുകുന്ദന്‍ പരാതി നല്‍കി.

Facebook Comments

News Desk 4