News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കുഴൽപണകേസ്; ബി.ജെ.പി യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച് കെ.കെ അനീഷ് കുമാർ

 കൊടകര കുഴൽപണകേസ്; ബി.ജെ.പി യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച് കെ.കെ അനീഷ് കുമാർ

തൃശ്ശൂർ: കൊടകര കുഴൽപണകേസിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇപ്പോൾ പോലീസ് പിടിയിലുള്ള പലരും ഇടത് അനുഭാവികൾ ആണെന്നും ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ ആരോപിച്ചു. അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘സി പി മ്മിന്റെ തറവേല ബി ജെ പി കാണിക്കില്ലെന്നും പണവും വാഹനവും നഷ്ടപ്പെട്ടു എന്ന് ധർമ്മരാജൻ പരാതി നൽകിയിരുന്നതായും അതനുസരിച്ചാണ് ഇടപെട്ടത്.

അയാളെ തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കാൻ ബി ജെ പി വിനിയോഗിച്ചിരുന്നു എന്നാണറിവെന്നും’ അനീഷ് കുമാർ പറഞ്ഞു. ധർമ്മരാജൻ തൃശ്ശൂരിൽ എത്തിയത് തെരെഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുമായിട്ടായിരുന്നു. അതനുസരിച്ചാണ് രാത്രി മുറിയെടുത്തു കൊടുത്തത്. അപ്പോൾ അയാളുടെ കയ്യിൽ പണമുണ്ടായിരുന്നോ എന്ന് അറിയില്ലായിരുന്നുവെന്നും അനീഷ് കുമാർ വിശദീകരിച്ചു.

Facebook Comments

News Desk 4