News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കുഴല്‍പ്പണക്കേസ്; എം ഗണേശനെ ചോദ്യം ചെയ്യുന്നു

 കൊടകര കുഴല്‍പ്പണക്കേസ്; എം ഗണേശനെ ചോദ്യം ചെയ്യുന്നു

ഇടുക്കി: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചെയ്തു. എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീശനെയും മുന്‍പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. കുഴല്‍പ്പണം ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണോ എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും.

പണം കൊണ്ടു വരുന്ന വിവരം ഗണേശ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു വെന്ന് ധര്‍മ രാജന്‍ മൊഴി നല്‍കിയിരുന്നു. സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശനെ നാളെ ചോദ്യം ചെയ്യും. അതേസമയം കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഓരോരുത്തരും 10 മുതല്‍ 25 ലക്ഷം രൂപ വരെ പങ്കിട്ടെടുത്തു. കവര്‍ച്ചാ പണം ഉപയോഗിച്ച് പ്രതികളില്‍ ചിലര്‍ സ്വര്‍ണവും കാറും വാങ്ങിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

Facebook Comments

News Desk 4