News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊല്ലം; കന്യാസ്ത്രീയെ കോൺവെന്റ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

 കൊല്ലം; കന്യാസ്ത്രീയെ കോൺവെന്റ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: കുരീപ്പുഴയിലെ കോൺവെന്റിൽ കന്യാസ്ത്രീയെ ഇന്ന് രാവിലെ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാവുമ്പ സ്വദേശിനി മേബിൾ ജോസഫ് ആണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് മേബിൾ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെത്തിയത്.

ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പോലീസിനെ അറിയിച്ചു.

ഗർഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാവിലെ സിസ്റ്ററെ പ്രാർത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയിൽ എത്തിയ മറ്റ് കന്യാസ്ത്രീകൾക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്.

ആത്മഹത്യാ കുറിപ്പിൽ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

കൊല്ലം എ സി പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.

പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കൈയക്ഷരവുമായി ചേർച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്

Facebook Comments