News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പരിശോധന; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും നടത്തും

 കോവിഡ് പരിശോധന; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും നടത്തും

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താൻ കോവിഡ് കോർ കമ്മിറ്റി തീരുമാനം.

ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന.

വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും തീരുമാനം.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ ജില്ലാ കളക്ടർമാരും പങ്കെടുത്തു.

പഞ്ചായത്തടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക. നിലവിൽ ജില്ലയിലെ ആശുപത്രികളുടെയും ഐസിയുകളുടേയും അവസ്ഥ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ട പരിശോധന നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു.

നിലവിൽ 15 ശതമാനത്തിന് മുകളിലായ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3 ശതമാനത്തിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്.

വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍.

നിലവില്‍ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കർശനമാക്കിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നുചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി.

രാത്രികാല നിയന്ത്രണങ്ങളില്‍ പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ വെട്ടികുറക്കാനുളള ആലോചനയിലാണ് കെ എസ് ആർ ടി സി.

രാത്രി 9 മണിക്ക് ശേഷമുള്ള ദീർഘദൂര സർവീസുകൾ റിസർവേഷൻ മുഖേന നടപ്പാക്കാനും കോർപ്പറേഷന്‍ ആലോചിക്കുന്നുണ്ട്.

ബസുകളിൽ നിർത്തിയുള്ള യാത്ര പാടില്ലെന്ന സർക്കാർ നിർദ്ദേശം നടപ്പക്കാനാവില്ലെന്ന നിലപാടും കെ എസ് ആർ ടിസിക്കുണ്ട്.

Facebook Comments