News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 2,61,500 പുതിയ കേസുകൾ

 കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 2,61,500 പുതിയ കേസുകൾ

NEWSNOW14: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം.

പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വർധിച്ചത്.

തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേർ കോവിഡ് ബാധിച്ച് മരിച്ചു.

1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കോവിഡ് ബാധിച്ചത്.

രോഗമുക്തി നേടിയത് 1,28,09,643 പേർ.

പ്രതിദിന രോഗികളുെട എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. ഇന്നലെ അറുപത്തി ഏഴായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിലും ഇരുപത്തിയേഴായിരത്തിൽ കൂടുതൽ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.

Facebook Comments

News Desk 5