News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; മെഡിക്കൽ കോളേജ് ആശുപത്രിയിലും ആർ.സി.സി.യിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 കോവിഡ് വ്യാപനം; മെഡിക്കൽ  കോളേജ്  ആശുപത്രിയിലും ആർ.സി.സി.യിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു.

ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല.

രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ 50 ശതമാനം ആയി വെട്ടികുറയ്ക്കുകയും ചെയ്തു.

ആർ സി സി യിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. അപ്പോയിന്റ്‌മെന്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ രോഗിക്ക് ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ.

ഒരു രോഗിക്കൊപ്പം ഒരാൾക്ക് മാത്രം പ്രവേശനം അനുവദിക്കും.

രോഗിയും ഒപ്പം വരുന്നയാളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

തുടർ പരിശോധന മാത്രമുള്ളവർ സമീപത്തെ ജില്ലാ താലൂക്ക് ആശുപത്രികളെയൊ കാൻസർ ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളെയൊ സമീപിക്കണം.

ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാൻ വിർച്വൽ ഒപി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച അറിയിപ്പ് രോഗിയുടെ ഫോണിൽ ലഭ്യമാക്കും.

പെൻഷൻ, ട്രീറ്റ്‌മെന്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നിന്ന് വാങ്ങണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി

Facebook Comments