News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ഐ.പി.എല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു

 കോവിഡ് വ്യാപനം; ഐ.പി.എല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു

NEWSNOW14: കോവിഡ് വ്യാപനത്തെ തുടർന്ന് ഐ പി എല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു.

ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കോവിഡ് സ്ഥിതികരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്.

ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഐ പി എൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയർന്നിരുന്നു.

പ്രതിഷേധത്തെ തുടർന്നാണ് ബി സി സി ഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു.

ഇന്നലെ നടക്കാനിരുന്ന കൊൽക്കത്ത -ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലാണ്. ചെന്നൈ ബൗളിംഗ് കോച്ച് ബാലാജിക്ക് കോവിഡ് സ്ഥിതികരിച്ചതിനാൽ താരങ്ങള്‍ ഇനി ക്വാറന്റെയ്‌നില്‍ കഴിയേണ്ടിവരും.

ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങൾക്കിനി കളിക്കളത്തിൽ ഇറങ്ങാനാകൂ

Facebook Comments

News Desk 5