News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; യാത്രക്കാരുടെ കുറവ് മൂലം ഉൾപ്പെടെ നാല് സർവീസുകൾ റദ്ദാക്കി റെയിൽവേ

 കോവിഡ് വ്യാപനം; യാത്രക്കാരുടെ കുറവ് മൂലം ഉൾപ്പെടെ നാല് സർവീസുകൾ റദ്ദാക്കി റെയിൽവേ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടി സർവീസുകൾ റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്. നേരത്തെ റദ്ദാക്കിയ ഷൊർണ്ണൂർ-തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട് സ്പെഷ്യൽ, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യൽ, ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് സ്പെഷ്യൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷ്യൽ, ഗുരുവായൂർ-തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു-തിരുവനന്തപുരം മലബാർ സ്പെഷ്യൽ ജൂൺ ഒന്നുമുതൽ 15വരെ, തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ രണ്ടുമുതൽ 16വരെ, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ രണ്ടുമുതൽ 14വരെ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി മൂന്നു മുതൽ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യൽ ജൂൺ ഒന്നു മുതൽ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യൽ രണ്ടു മുതൽ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി. പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യൽ ജൂൺ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ 4, 6, 11, 13 തീയതികളിലും തിരുവനന്തപുരം-ചെന്നൈ സ്പെഷ്യൽ 5, 12 തീയതികളിലും ചെന്നൈ-തിരുവനന്തപുരം സ്പെഷ്യൽ തീവണ്ടി 6, 13 തീയതികളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്.

Facebook Comments