News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ആലുവ മാർക്കറ്റിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം

 കോവിഡ് വ്യാപനം; ആലുവ മാർക്കറ്റിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം

എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആലുവ മാർക്കറ്റിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി. കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ജീവനക്കാർക്കും ബസുടമകൾക്കുനതിരെ നടപടി തുടങ്ങി.

Facebook Comments

News Desk 4