News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രോഗിയുടെ മൃതദേഹം നദിയിൽ തള്ളി; യു.പിയിൽ രണ്ടുപേർ അറസ്റ്റിൽ

 കോവിഡ് രോഗിയുടെ മൃതദേഹം നദിയിൽ തള്ളി; യു.പിയിൽ രണ്ടുപേർ അറസ്റ്റിൽ

NEWSNOW14: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ യു പിയിൽ രണ്ടുപേർ അറസ്റ്റിൽ. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പോലീസ് കണ്ടെത്ത. ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട് ആളുകൾ ചേർന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ മേയ് 28ന് മരിച്ചു. പ്രേംനാഥിൻറെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, സംസ്‌കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നുവെന്ന് ബൽറാംപൂർ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Facebook Comments

News Desk 4