News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; വിയ്യൂർ,കണ്ണൂർ സെൻട്രൽ ജയിലുകളിൽ രോഗബാധ സ്ഥിതീകരിച്ചു

 കോവിഡ്; വിയ്യൂർ,കണ്ണൂർ സെൻട്രൽ ജയിലുകളിൽ രോഗബാധ സ്ഥിതീകരിച്ചു

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്.

അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി.

ഏപ്രിൽ 20 മുതൽ നാലു ദിവസമായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു.

ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്.

Facebook Comments

News Desk 5