News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍

 മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍

NEWSNOW14: ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍.

മന്ത്രിയുടെ മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫെയ്സ്‍ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മകനുമായും മരുമകളുമായും പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ താന്‍ ക്വാറന്‍റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ ഫെയ്സ്‍ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ,

എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Facebook Comments

News Desk 5