News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുവൈത്തിലേക്ക് എത്തുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം; ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ

 കുവൈത്തിലേക്ക് എത്തുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം; ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ

NEWSNOW14: കുവൈത്തിലേക്ക് എത്തുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും.

കുവൈത്ത് അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവരെ യാത്രക്കാർക്കുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കുമെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ.

ഫൈസർ ബയോൺടെക്ക്, ഓക്‌സ്‌ഫോർഡ് ആസ്ട്രസെനിക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ പ്രതിരോധ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.

ഇവയിലേതെങ്കിലും സ്വീകരിച്ചവർ കുവൈത്തിലേക്ക് വരുമ്പോൾ യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ് നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഇതുസംബന്ധിച്ച് വ്യോമയാന വകുപ്പിന് നിർദേശം നൽകിയതായി ഡോ. മുസ്തഫാ റിദ പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത മൂന്നു വിഭാഗങ്ങൾക്കാണ് ഇളവിന് അർഹതയുണ്ടാകുക.

വാക്‌സിൻ ആദ്യ ഡോസ് എടുത്ത് അഞ്ചാഴ്ച പൂർത്തിയാക്കിയവർ, രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, കോവിഡ് മുക്തമായ ശേഷം പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യഡോസ് എടുക്കുകയും രണ്ടാഴ്ച പൂർത്തിയാവുകയും ചെയ്തവർ എന്നിങ്ങനെയാണ് മൂന്നു വിഭാഗങ്ങൾ.

ഈ മൂന്ന് വിഭാഗക്കാർ കുവൈത്തിലെത്തിയ ശേഷം 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ നടത്തിയ പി സി ആർ പരിശോധനാ ഫലം എന്നിവ പ്രവേശനത്തിന് നിർബന്ധമാക്കും.

നിലവിൽ കുവൈത്ത് പൗരന്മാർ അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, കൂടെ യാത്രചെയ്യുന്ന ജോലിക്കാർ എന്നിവർക്ക് മാത്രമാണ് നേരിട്ട് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ കുവൈത്ത് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരുന്നു.

Facebook Comments