News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിനേഷൻ; കുട്ടികൾക്ക് നല്കുന്നതിനായുള്ള ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി

 കോവിഡ് വാക്‌സിനേഷൻ; കുട്ടികൾക്ക് നല്കുന്നതിനായുള്ള ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി

ഡൽഹി: കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകുന്നതിനുള്ള ക്ലിനിക്കല്‍ പരിശോധനയ്ക്ക് ഭാരത് ബയോടെക്കിന് അനുമതി. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന.

നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മൂന്നാം വ്യാപന കരുതല്‍ നടപടികള്‍ക്കായുള്ള സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

കോവിഡ് മൂന്നാം വ്യാപനത്തില്‍ ആഘാതം എങ്ങനെ കുറക്കാമെന്നാണ് അധികൃതരുടെ ആലോചന. നേരത്തെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്.

അതേസമയം, കോവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.

Facebook Comments

News Desk 4