News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കെ.പി.സി.സി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും’; പ്രതിപക്ഷ നേതാവ്

 ‘കെ.പി.സി.സി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും’; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ പി സി സി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ്. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാകും തീരുമാനങ്ങളെന്നും മുതിര്‍ന്നവരെയും രണ്ടാം തലമുറക്കാരെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും ക്രിയാത്മക പ്രതിപക്ഷമാകും. ഭരണപക്ഷത്തിന് ഉപാധികളില്ലാത്ത പിന്തുണ നല്ല കാര്യങ്ങളില്‍ ഉണ്ടാകുമെന്നും ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് തമ്മിലടിച്ചാല്‍ ജനം പുച്ഛിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, മുതിര്‍ന്ന നേതാക്കളെ അദ്ദേഹം പിന്തുണ തേടി സന്ദര്‍ശിച്ചു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കണ്ടു. കെ പി സി സി പ്രസിഡന്റിനെ ഓഫീസില്‍ വച്ചും കെ സി വേണുഗോപാലിനെ വസതിയിലുമെത്തിയാണ് സന്ദര്‍ശിച്ചത്. വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നാളെ കൂടിക്കാഴ്ച നടത്തും.

Facebook Comments

News Desk 4