News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ; ഔദ്യോഗിക പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

 കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ; ഔദ്യോഗിക പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

ഡൽഹി: ഇനി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ തെരെഞ്ഞെടുത്തത്. എം എല്‍ എ മാരുമാരുടെയും എം പി മാരുടെയും അഭിപ്രായവും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് തേടിയിരുന്നു. സുധാകരനെ കെ പി സി സി അധ്യക്ഷനായി തെരെഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ സുധാകരനെ വിളിച്ചറിയിച്ചത്.

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതിൽ പ്രധാന തടസമായി നിന്നത് അദ്ദേഹത്തിൻ്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെ പി സി സി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു. എന്നാൽ തലമുറ മാറ്റത്തിനപ്പുറം സംഘടനാ സംവിധാനത്തിലെ സമൂല മാറ്റം കൊണ്ടു വരാനും താഴെത്തട്ടിൽ പാർട്ടിയെ സജീവമാക്കാനും

കെ കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ കെ ആൻ്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂർ ഡി സി സി അധ്യക്ഷനായതോടെയാണ് കെ സുധാകരൻ കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ കോണ്ഗ്രസ് പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്.

Facebook Comments

News Desk 4