News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.ആര്‍ ഗൗരിയമ്മ ഇനി ഓർമ; നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം

 കെ.ആര്‍ ഗൗരിയമ്മ ഇനി ഓർമ; നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം

തിരുവനന്തപുരം: മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ(102) അന്തരിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.

മന്ത്രിയായിരിക്കെ ചരിത്രപരമായ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. 17 തെരെഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അതില്‍ 13ലും വിജയം സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായെന്ന അംഗീകാരവും ഗൗരിയമ്മയ്ക്കാണ്. 1994ല്‍ സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കി. ശേഷം ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) രൂപീകരിച്ചു.

Facebook Comments