News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ മുതൽ പുനരാംഭിക്കുന്നു; നിന്നു യാത്ര ചെയ്യാൻ അനുമതി ഇല്ല

 കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ മുതൽ പുനരാംഭിക്കുന്നു; നിന്നു യാത്ര ചെയ്യാൻ അനുമതി ഇല്ല

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന കെ എസ് ആർ ടി സി സർവീസുകൾ നാളെ മുതൽ പുനരാംഭിക്കുന്നു. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെ മെയ് 8ന് കെ എസ് ആർ ടി സി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെ എസ് ആർ ടി സി ആദ്യപടിയായി സ‍ർവ്വീസുകൾ നടത്തുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ എന്നതിനാൽ യാത്രക്കാ‍രെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല. അതേസമയം സംസ്ഥാനത്തെ ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി.

Facebook Comments

News Desk 4